മലപ്പുറം സ്വദേശിയായ 32കാരന്‍ അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരിച്ചത്.

Update: 2022-02-28 01:07 GMT

അജ്മാന്‍: മലപ്പുറം സ്വദേശിയായ യുവാവ് അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.




Tags: