യുഎഇയില്‍ 4 കൊവിഡ് മരണം; 518 പേര്‍ക്ക് കൂടി രോഗം

Update: 2020-04-23 10:40 GMT
അബൂദബി: യുഎഇയില്‍ നാല് പ്രവാസികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മരണസംഖ്യ 56 ആയി. പുതുതായി 518 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണം ഇപ്പോള്‍ 8756 ആയി ഉയര്‍ന്നു. ഇന്ന് 91 പേര്‍ക്ക് രോഗം പൂര്‍ണമായും രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി.


Tags: