കൊവിഡ്: കുവൈത്തില്‍ ഇന്ന് നാല് മരണം; 601 രോഗബാധിതര്‍

Update: 2020-07-07 12:11 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 377 ആയി. 402 സ്വദേശികള്‍ അടക്കം 601 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 51,245 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇന്ന് 514 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തിയായവരുടെ എണ്ണം 41515 ആയി. ആകെ 9353 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 159 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.

ഇന്നത്തെ രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ- 125, അഹമദി- 197, ഹവല്ലി- 86, കേപിറ്റല്‍- 54, ജഹറ- 134. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: സബാഹ് സാലെം- 32, സഅദ് അബ്ദുല്ല- 20, ജാബര്‍ അലി- 33, അയൂണ്‍- 24, മംഗഫ്- 26, സബാഹിയ- 20.


Tags:    

Similar News