11ാം വാര്‍ഷികാഘോഷം: സൗദിയിലെ ലുലു മാളുകളില്‍ വന്‍ ആനുകൂല്യങ്ങള്‍

Update: 2020-11-22 17:58 GMT
ജിദ്ദ: 11ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സൗദിയിലെ ലുലു മാളുകളില്‍ വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. നവംബര്‍ 22 മുതല്‍ തുടക്കമായി. 2021 ഫെബ്രുവരി 22 വരെ ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കും. വിലക്കുറവിന്റെ ഉല്‍സവം എന്നതാണ് ഇത്തവണ വാര്‍ഷികാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ഇക്കാലയളവില്‍ ബിഎംഡബ്ല്യൂവിന്റെ 16 മിനികൂപ്പര്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. സ്ത്രീകള്‍ സ്വന്തമായി വാഹനമോടിക്കാന്‍ തുടങ്ങിയതോടെ അവരെക്കൂടി പരിഗണിച്ചാണ് മിനികൂപ്പര്‍ കാറുകള്‍ തിരഞ്ഞെടുത്തതെന്നു ലുലു മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    എല്ലാ ആഴ്ച്ചകളിലും നറുക്കെടുപ്പ് ഉണ്ടായിരിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് പ്രത്യേകം തയ്യാറാക്കിയ ആപ്പിലും ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്ത് നറുക്കെടുപ്പില്‍ പങ്കാളിയാകാം. സൗദിയിലെ 16 മാര്‍ക്കറ്റുകളിലും ഇക്കാലയളവില്‍ വന്‍ വിലക്കുറവ് ലഭിക്കും. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് മുമ്പൊന്നുമില്ലാത്ത വിലക്കുറവ് ലഭിക്കാനായി 'ബ്ലാക്ക് സൂപ്പര്‍ ഫ്രൈഡേ' ഓഫറുകള്‍ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് സൗജന്യ ഹോം ഡെലിവറി ഉണ്ടായിരിക്കും.

    സൗദി ബ്രിട്ടീഷ് ബാങ്കിന്റെയും അമേരിക്കന്‍ എക്‌സ്പ്രസിന്റെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് സൗദി മാനേജ്മന്റ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഷഹീം മുഹമ്മദ്, അബ്ദുല്‍ ബഷീര്‍, ഹാത്തിം, റഫീഖ് യാറത്തിങ്ങല്‍, യാസര്‍ ഹുസയ്ന്‍ അഹമ്മദ് അല്‍ ഖഹ് താനി, അബ്ദുല്ലാഹ് ഹംദാന്‍ സുവൈലം പങ്കെടുത്തു.

11th Anniversary: Big benefits at Lulu Malls in Saudi Arabia

Tags:    

Similar News