യുഎഇയില്‍ 941 പേര്‍ക്ക് കൂടി കോവിഡ്-19

രാജ്യത്ത് 941 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ആമ്‌ന അല്‍ ദഹക്ക് വ്യക്തമാക്തി.

Update: 2020-05-20 18:32 GMT

അബുദബി: രാജ്യത്ത് 941 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ആമ്‌ന അല്‍ ദഹക്ക് വ്യക്തമാക്തി. ഇതോടെ രാജ്യത്ത് മൊത്തം 26,004 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇന്നലെ മാത്രം രോഗത്തില്‍ നിന്നും 1018 പേര്‍ക്ക് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചതായും കണ്ടെത്തി. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 11809 ആയി ഉയര്‍ന്നു. ഇന്നലെ 6 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 233 ആയി. 

Tags:    

Similar News