വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ കേരളത്തിലേക്ക് 290 ദിര്‍ഹം മാത്രം

വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് നിരക്ക് 290 ദിര്‍ഹം മാത്രമാണ

Update: 2020-02-16 07:43 GMT

ദുബയ്: വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് നിരക്ക് 290 ദിര്‍ഹം മാത്രമാണ്. ദുബയില്‍ നിന്നും കോഴിക്കോട്ടേക്ക് 300 ദിര്‍ഹവും മുംബൈയിലേക്ക് 310 ദിര്‍ഹവുമാണ് നിരക്ക്. കൊച്ചിയിലേക്ക് 330 ദിര്‍ഹവും, ചെന്നൈയിലേക്ക് 320 ദിര്‍ഹവുമാണ് നിരക്ക്. തിങ്കളാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്തമ്പര്‍ 30 വരെ യാത്ര ചെയ്യാന്‍ കഴിയും.  

Tags:    

Similar News