നാഷണല്‍ സോക്കര്‍ ലീഗ് 2021ല്‍ അരോമ റിസോര്‍ട്ട് മട്ടന്നൂര്‍ ജേതാക്കളായി.

Update: 2021-12-29 10:30 GMT

ദുബയ്: കര്‍ണാടക സ്‌പോര്‍ട്‌സ് ആന്റ് കള്‍ചറല്‍ ക്ലബ് ദുബയ് സംഘടിപ്പിച്ച നാഷണല്‍ സോക്കര്‍ ലീഗ് മല്‍സരത്തില്‍ അരോമ മട്ടന്നൂര്‍ ജേതാക്കളായി. യുഎഇയുടെ അമ്പതാം ദേശീയ ദിനത്തോടനബന്ധിച്ച് ദുബയ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് മല്‍സരം സംഘടിപ്പിച്ചത്. ആവേശകരമായ ഫൈനലില്‍ അരോമ റിസോര്‍ട്ട് മട്ടന്നൂര്‍ അമിഗോഷ് ബര്‍ഷയെ 2-0 ന് തോല്‍പ്പിച്ചാണ് ട്രോഫി കരസ്ഥമാക്കിയത്. വിജയികള്‍ക്കും മറ്റും മിറാജ് അഹമമ്മദും മുഷ്ഫിഖ് ഉര്‍ റഹ്മാനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.