ഷാര്‍ജയില്‍ വാഹനാപകടം 2 പേര്‍ മരിച്ചു

Update: 2019-10-10 14:06 GMT

ഷാര്‍ജ: ഖോര്‍ഫക്കാനില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ പാതയോരത്തുള്ള യാത്രക്കാരനെ ഇടിച്ച് കീഴോട്ട് മറിയുകയായിരുന്നു. 18 കാരനായ സ്വദേശി ഡ്രൈവറും റോഡിന് സമീപത്ത് ജോലി ചെയ്യുകയുമായിരു 44 കാരനായ പാക്കിസ്ഥാനിയുമാണ് മരണപ്പെട്ടത്. അമിത വേഗതയില്‍ വന്ന വാഹനം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. സ്വദേശി യുവാവ് സംഭവ സ്ഥലത്ത് വെച്ചും പാക്കിസ്ഥാനി ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. 

Tags:    

Similar News