ഷാര്‍ജയില്‍ ഉപേക്ഷിക്കപ്പെട്ട 123 വാഹനങ്ങള്‍ കണ്ട്‌കെട്ടി

പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 123 വാഹനങ്ങള്‍ ഷാര്‍ജ പോലീസ് കണ്ട്‌കെട്ടി. 'നിങ്ങളുടെ വാഹനങ്ങള്‍ അവഗണിക്കരുത്' എന്ന പേരില്‍ ഷാര്‍ജ പോലീസ് നടത്തുന്ന കാംപയിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കുറേ നാളുകളായി പൊടി പിടിച്ച് കിടക്കുന്ന വാഹനങ്ങളാണ് ഷാര്‍ജ പോലീസ് ഷാര്‍ജ നഗരസഭാ അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്

Update: 2019-07-11 09:25 GMT

ഷാര്‍ജ: പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 123 വാഹനങ്ങള്‍ ഷാര്‍ജ പോലീസ് കണ്ട്‌കെട്ടി. 'നിങ്ങളുടെ വാഹനങ്ങള്‍ അവഗണിക്കരുത്' എന്ന പേരില്‍ ഷാര്‍ജ പോലീസ് നടത്തുന്ന കാംപയിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കുറേ നാളുകളായി പൊടി പിടിച്ച് കിടക്കുന്ന വാഹനങ്ങളാണ് ഷാര്‍ജ പോലീസ് ഷാര്‍ജ നഗരസഭാ അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ കുറ്റവാളികള്‍ ഒളിച്ച് പാര്‍ക്കാന്‍ പോലും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഷാര്‍ജ കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് അല്‍ മറി പറഞ്ഞു. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളകളെ ഫോണില്‍ വിവരം അറിയിച്ചിട്ടും 72 മണിക്കൂറിനകം കൊണ്ട് പോയിട്ടില്ലെങ്കിലാണ് പോലീസ് വാഹനം കണ്ട്‌കെട്ടുന്നത്. ചില വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രൂപത്തിലാണ് പാര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News