മലയാളി കൂട്ടായ്മയുടെ ലുലു പൊന്നോണം ഞായറാഴ്ച

ദുബയിലെ മലയാളി കൂട്ടായ്മയുടെ ലുലു പൊന്നോണം ഞായറാഴ്ച ദുബയ് അല്‍ ലിഷര്‍ലാന്റില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Update: 2022-09-21 14:31 GMT

ദുബയ്: ദുബയിലെ മലയാളി കൂട്ടായ്മയുടെ ലുലു പൊന്നോണം ഞായറാഴ്ച ദുബയ് അല്‍ ലിഷര്‍ലാന്റില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 7.30 ന് കൂട്ടായമിയിലെ അംഗങ്ങളുടെ പൂക്കള മല്‍സരത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ 3,000 പേര്‍ക്കുള്ള സദ്യയാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നടക്കുന്ന പൊതു ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് സിനിമാ താരം കെ. ജയന്റെ നേതൃത്വത്തി വിവിധ കലാപരിപാടികള്‍ അരങ്ങേറും. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക അമൃത സുരേഷ്, അഫ്‌സല്‍, ഋതുരാജ്, അഖില ആനന്ദ്, വൈഷണവ്, ലക്ഷ്മി ജയന്‍, റിയാസ് കരിയാട് എന്നിവരും സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സുധീര്‍ മുഹമ്മദ്, കരീം വെങ്കിടങ്ങ്, രാഹുല്‍ സക്‌സേന എന്നിവര്‍ സംബന്ധിച്ചു.