ആഗോള വിഭവങ്ങളുമായി ലുലു വേള്‍ഡ് ഫുഡ് ആരംഭിച്ചു.

യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ 'വേള്‍ഡ് ഫുഡ് '22' ഫെസ്റ്റിവലിന് തുടക്കമായി. ഭക്ഷണ പ്രിയര്‍ക്കും ഷോപര്‍മാര്‍ക്കും ആഗോള പാചക രീതികളുടെ മികച്ച അനുഭവം സമ്മാനിക്കുന്ന ഭക്ഷ്യമേളയില്‍ പ്രശസ്ത സെലിബ്രിറ്റി ഷെഫുകളുടെ മാസ്റ്റര്‍ കഌസുകളുമുണ്ട്. ഫെബ്രുവരി 24ന് ദുബൈ സിലികണ്‍ ഒയാസിസ് സെന്‍ട്രല്‍ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ തുടക്കം കുറിച്ച 'വേള്‍ഡ് ഫുഡ് '22' യുഎഇയിലെ എല്ലാ ലുലു സ്‌റ്റോറുകളിലും മാര്‍ച്ച് 9 വരെ തുടരും.

Update: 2022-02-24 18:43 GMT

ദുബയ്: യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ 'വേള്‍ഡ് ഫുഡ് '22' ഫെസ്റ്റിവലിന് തുടക്കമായി. ഭക്ഷണ പ്രിയര്‍ക്കും ഷോപര്‍മാര്‍ക്കും ആഗോള പാചക രീതികളുടെ മികച്ച അനുഭവം സമ്മാനിക്കുന്ന ഭക്ഷ്യമേളയില്‍ പ്രശസ്ത സെലിബ്രിറ്റി ഷെഫുകളുടെ മാസ്റ്റര്‍ കഌസുകളുമുണ്ട്. ഫെബ്രുവരി 24ന് ദുബൈ സിലികണ്‍ ഒയാസിസ് സെന്‍ട്രല്‍ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ തുടക്കം കുറിച്ച 'വേള്‍ഡ് ഫുഡ് '22' യുഎഇയിലെ എല്ലാ ലുലു സ്‌റ്റോറുകളിലും മാര്‍ച്ച് 9 വരെ തുടരും.

ഇന്ത്യയുടെ എനര്‍ജി ഷെഫ് എന്നറിയപ്പെടുന്ന ഷെഫ് ഹര്‍പാല്‍ സിംഗ്, പ്രമുഖ ഫിലിപ്പിനോ സെലിബ്രിറ്റി ഷെഫ് ജെപി ആംഗ്‌ളോ മനില, അറബിക് കിച്ചന്റെ രാജ്ഞി എന്നറിയപ്പെടുന്ന സെലിബ്രിറ്റി അറബിക് ടിവി ഷെഫ് മനാല്‍ അല്‍ ആലം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം, ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ്കമ്മ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം ചലച്ചിത്ര നടി നൈല ഉഷ ഉള്‍പ്പെടെ നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ലോകത്ത് എല്ലാവരെയും ഒരു പോലെ സ്വാധീനിക്കുന്നതാണ് നല്ല ഭക്ഷണം. ലുലുവില്‍ ആരോഗ്യകരവും രുചികരവും പോഷകപ്രദവുമായ ചേരുവകളും ഭക്ഷ്യ ഉല്‍പന്നങ്ങളും നല്‍കുന്ന ഏറ്റവും മികച്ച ശ്രേണി എല്ലായ്‌പ്പോഴും തങ്ങളുടെ ബിസിനസിന്റെ ആണിക്കല്ലാണെന്നും 24ലധികം രാജ്യങ്ങളിലെ സോഴ്‌സിംഗ് ഓഫീസുകളുടെ ആഗോള ശൃംഖലയുടെ പ്രദര്‍ശനമാണ് ഈ ലോക ഭക്ഷ്യ മേളയെന്നും ലുലു ഗ്രൂപ് ഡയറക്ടര്‍ സലിം എം.എ പറഞ്ഞു. മികച്ച ചേരുവകളും ട്രെന്‍ഡുകളും തങ്ങളുടെ ഉപഭോക്തൃ ട്രോളികളിലേക്ക് എത്തിക്കാനാകുന്നതില്‍ എപ്പോഴും തങ്ങള്‍ ശ്രദ്ധ വെക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഗോള തലത്തില്‍ സോഴ്‌സ് ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളിലും ഹോട്ട് ഫുഡ് ഇനങ്ങളിലും വമ്പന്‍ ഓഫറുകളും ആവേശകരമായ ഡീലുകളുമാണ് തങ്ങള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സലീം കൂട്ടിച്ചേര്‍ത്തു.

വൈവിധ്യമാര്‍ന്ന പാചക അവശ്യ വസ്തുക്കളുടെയും ചേരുവകളുടെയും ചില ഗംഭീരമായ ഡീലുകള്‍ക്ക് പുറമെ, ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചില വിഭവങ്ങള്‍ കൂടി കൊണ്ടുവരുന്ന ലുലുവിന്റെ അതിശയകരമായ ഇന്‍ ഹൗസ് ഷെഫുകളുടെ സവിശേഷ ഭക്ഷണ വൈവിധ്യം ലുലു ഹൈപര്‍ മാര്‍ക്കറ്റിലെ ഹോട്ട് ഫുഡ്‌സ് ആന്‍ഡ് ബേക്കറി/ഡെസേര്‍ട്‌സ് വിഭാഗത്തില്‍ ഭക്ഷ്യ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാം.

ഫുഡ് ഓണ്‍ റോഡ്, ദി ഗ്രില്‍ ഹൗസ്, അറബിക് ഡിലൈറ്റ്‌സ്, ബിരിയാണി എക്‌സ്പ്രസ്സ്, പാക്കയിംഗ് പിനോയ്, ദേശി ധാബ, കേക്‌സ് ആന്റ് കുക്കീസ്, സിന്‍ഫുള്‍ സ്വീറ്റ്, ഗ്‌ളോബല്‍ ഫുഡി എന്നിങ്ങനെ ഭക്ഷണ വിഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള തീമുകളുള്ള കിയോസ്‌കുകളില്‍ ഷോപര്‍മാര്‍ക്ക് കേരളത്തിന്റെ തനത് രുചികളും കണ്ടെത്താനാകും.

ഭക്ഷണവുമായി ബന്ധപ്പെട്ട പരിപാടികളുടെ അതിശയകരമായ കലണ്ടര്‍ ഈ മേളയിലേക്ക് ഭക്ഷ്യ പ്രേമികളെ വന്‍ തോതില്‍ ആകര്‍ഷിക്കും. താഴെ പറയുന്ന ഹൈപര്‍ മാര്‍ക്കറ്റുകളില്‍ പാചക വിദഗ്ധര്‍ സൗജന്യ മാസ്റ്റര്‍ കഌസുകള്‍ക്ക് നേതൃത്വം നല്‍കും:

ദുബൈ സിലികണ്‍ ഒയാസിസ് ലുലുവില്‍ വ്യാഴാഴ്ച ഉച്ച 12 മണിക്ക് ഇന്ത്യന്‍ ഷെഫ് ഹര്‍പാല്‍ സിംഗ് സോഖിയുടെ മാസ്റ്റര്‍ കഌസ് ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിക്ക് അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളിലും കഌസ് നടന്നു.

ദുബൈ മറീനയില്‍ 25ന് വെള്ളി വൈകുന്നേരം 3 മണിക്ക് മീറ്റ് ആന്റ് ഗ്രീറ്റ് വിത് ഫിലിപ്പിനോ ഷെഫ് ജെപി ആംഗ്‌ളോ.

വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഷാര്‍ജ സംനാന്‍ സെന്‍ട്രല്‍ മാളിലെ ലുലുവില്‍ അറബിക് ഷെഫ് മനാല്‍ അല്‍ ആലമിന്റെ മാസ്റ്റര്‍ കഌസ്. മാര്‍ച്ച് 5ന് അബുദാബി ഖാലിദിയയിലെ ലുലു മാളില്‍ വൈകുന്നേരം 6 മണിക്കും ഷെഫ് മനാലിന്റെ മാസ്റ്റര്‍ കഌസുണ്ടായിരിക്കും.

Tags:    

Similar News