മലയാളിയുടെ ഫില്ലി കഫേ യുഎസിലേക്ക്

മലയാളിയുടെ ഉടമസ്ഥതയിലുള്ളതും യുഎഇയിലെ പ്രശസ്ത കാഷ്വല്‍ കഫേ ബ്രാന്‍ഡുമായി 'ഫില്ലി കഫേ' അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

Update: 2021-04-24 10:16 GMT

ദുബയ്: മലയാളിയുടെ ഉടമസ്ഥതയിലുള്ളതും യുഎഇയിലെ പ്രശസ്ത കാഷ്വല്‍ കഫേ ബ്രാന്‍ഡുമായി 'ഫില്ലി കഫേ' അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യു എസ് എയിലെ ടെക്‌സസില്‍ ഫില്ലി കഫേയുടെ ആദ്യ സ്‌റ്റോര്‍ ഈവര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗള്‍ഫില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം ഫില്ലിയുടെ ബ്രാന്‍ഡഡ് തേയിലപ്പൊടി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളും താമസിയാതെ വിപണിയിലെത്തും. കാസര്‍കോട് സ്വദേശി റാഫിഹ് തുടക്കം കുറിച്ചതാണ് ഫില്ലി കഫേ.

ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയുമായി ഫില്ലി കഫെ സി.ഇ.ഒ റാഫിഹ് ഫില്ലി, മറ്റു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കരാറൊപ്പിട്ടു. ഹൂസ്റ്റണ്‍,ഡല്ലസ്,സാന്‍ ആന്റണിയോ, ഓസ്റ്റിന്‍ എന്നീ നഗരങ്ങളിലായി ഇരുപതോളം ഫില്ലി കഫെകള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റാഫിഹ് ഫില്ലി പറഞ്ഞു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും ശാഖകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

Tags:    

Similar News