ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Update: 2021-04-16 15:53 GMT

ദോഹ: ഖത്തറില്‍ കൊവിഡ് രോഗബാധിതനായി കഴിഞ്ഞദിവസം ചികില്‍സയിലിരിക്കെ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഖബറടക്കി. വല്ലപ്പുഴ ഓവുങ്ങല്‍ത്തോട് സ്വദേശി പത്തായംകുന്നത്ത് മുഹമ്മദിന്റെ മകന്‍ അസ്സൈനാര്‍ എന്ന മാനൂട്ടിയുടെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍ അബൂഹമൂറിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. വ്യാഴാഴ്ച അസര്‍ നമസ്‌കാരത്തിനുശേഷമായിരുന്നു ഖബറടക്കം.

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അഹ്മദ് കടമേരിയുടെ നേതൃത്വത്തില്‍ ഷാനവാസ് പന്തളം, അനസ് മൗലവി, നൗഷാദ്, ഖലീല്‍, സുബൈര്‍ വല്ലപ്പുഴ, ഷംസു കുലുക്കല്ലൂര്‍ എന്നിവരും സാമൂഹികപ്രവര്‍ത്തകരായ ഖാലിദ്, അലി മുള്ളൂര്‍ക്കര എന്നിവരും മയ്യിത്ത് പരിപാലന നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞാത്തു. ഭാര്യ: ബുഷറ. മക്കള്‍: മുഹമ്മദ് ഷാനിബ്, ഫാത്തിമ സന.