അജ്മാനില്‍ കോവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു

Update: 2020-04-06 07:33 GMT

അജ്മാന്‍: കൊറോണ വൈറസ് ബാധിച്ച് അജ്മാനില്‍ മലയാളി മരണപ്പെട്ടു. കണ്ണൂര്‍ പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 16 വര്‍ഷമായി യുഎഇയിലുള്ള ഹാരിസ് തലാല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പിആര്‍ഒ ആയും ഏരിയ മാനേജറായും പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ ജസ്മിന. മക്കള്‍ മുഹമ്മദ് ഹിജാന്‍, ശൈഖ ഫാത്തിമ.  

Tags: