യുഎഇയിലേക്ക് പ്രവേശനം പഴയ താമസക്കാര്‍ക്ക് മാത്രമാക്കി

കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ യുഎഇയിലേക്ക് പ്രവേശനം വിസയുള്ള പഴയ വിസക്കാര്‍ക്ക് മാത്രമാക്കി ചുരുക്കി.

Update: 2020-03-17 16:59 GMT

ദുബയ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ യുഎഇയിലേക്ക് പ്രവേശനം വിസയുള്ള പഴയ വിസക്കാര്‍ക്ക് മാത്രമാക്കി ചുരുക്കി. പുതിയതായി ഇഷ്യു ചെയ്ത റെസിന്‍സി വിസ, തൊഴില്‍ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് തുടങ്ങിയ എന്നീ എല്ലാ വിസക്കാര്‍ക്ക് താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. പുതിയ നിയമം നിലവില്‍ വന്നതോടെ യുഎഇയിലേക്ക് പോകാന്‍ വേണ്ടി കേരളത്തിലടക്കമുള്ള എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും യാത്രക്കാരെ തിരിച്ചയച്ചു. നൂറ് കണക്കിന് യാത്രക്കാരെയാണ് ഇന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും വിമാന കമ്പനികള്‍ തിരിച്ചയച്ചത്. ഈ നിരോധനം താല്‍ക്കാലികമാണന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. നിലവില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് യാതൊരു യാത്രാ വിലക്കും ഇല്ല.  

Tags:    

Similar News