കൊറോണ വൈറസ്. യാത്ര മാറ്റാന്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

Update: 2020-03-09 14:49 GMT

ദുബയ്: കൊറോണ വൈറസ് ആഗോള തലത്തില്‍ പടരുന്ന സാഹചര്യത്തില്‍ യാത്രകള്‍ മാറ്റാന്‍ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇത്തിഹാദ് എയര്‍വെയ്‌സ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികളാണ് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് യാത്ര പുനര്‍ ക്രമീകരിക്കാനായി നിരക്കിളവില്‍ ഇളവ് പ്രഖ്യാപിച്ചത്. സാധാരണ വിമാനങ്ങളില്‍ യാത്രാ ദിവസങ്ങള്‍ മാറ്റണമെങ്കില്‍ പ്രത്യേകം ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി ആളുകള്‍ യാത്ര മാറ്റി വെക്കുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം വിമാന കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 12 മുതല്‍ 31 വരെ ബുക്ക് യാത്ര പോകുന്നവര്‍ക്ക് മെയ് 31 വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതേ സമയം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏപ്രില്‍ 30 വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് നല്‍കിയിരിക്കുന്നത്. 

Tags:    

Similar News