ഇറാനെ നേരിടാന്‍ അറബ് ഐക്യം അനിവാര്യം. സല്‍മാന്‍ രാജാവ്

തടസ്സമില്ലാതെ എണ്ണ വിതരണത്തിനും സുഗമമായ കപ്പല്‍ പാതക്കുമായി ഇറാനെ നേരിടാന്‍ എല്ലാ അറബ് രാജ്യങ്ങളും ഐക്യപ്പെടണമെന്ന് സൗദി രാജാവ് സല്‍മാന്‍ രാജാവ് പ്രസ്ഥാവിച്ചു

Update: 2019-12-10 15:05 GMT

റിയാദ്: തടസ്സമില്ലാതെ എണ്ണ വിതരണത്തിനും സുഗമമായ കപ്പല്‍ പാതക്കുമായി ഇറാനെ നേരിടാന്‍ എല്ലാ അറബ് രാജ്യങ്ങളും ഐക്യപ്പെടണമെന്ന് സൗദി രാജാവ് സല്‍മാന്‍ രാജാവ് പ്രസ്ഥാവിച്ചു. 40 മത് ജിസിസി ഉച്ചകോടി റിയാദില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ ഭരണകൂടം ഉയര്‍ത്തുന്ന തുടര്‍ച്ചയായ സുരക്ഷാ ഭീഷണിക്കിടയിലൂടെയാണ് നമ്മുടെ മേഖല ഇപ്പോള്‍ കടന്ന് പോകുന്നത്. ഇറാന്‍ ഉയര്‍ത്തുന്ന ആണവ, ദീര്‍ഘ ദൂര മിസ്സൈലുകള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ പ്രതികരിക്കേണ്ടതുണ്ടെന്നും രാജാവ് വ്യക്തമാക്കി. രാഷ്ട്രീയ പ്രതിരോധ,സുരക്ഷ മേഖലകളില്‍ അംഗ രാജ്യങ്ങള്‍ സഹകരണം വളര്‍ത്തുന്ന കാര്യങ്ങളും ചര്‍ച്ച നടത്തി. ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമാദ് പങ്കെടുത്തില്ല. 

Tags: