ഗുരുതരമായി അര്‍ബുദ ബാധിച്ച രോഗി സാധാരണ നിലയിലേക്ക്

ഗുരുതരമായി അര്‍ബുദം ബാധിച്ച 50 വയസ്സായ സ്ത്രീയെ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതായി ദുബയിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍ (ഐഎംഎച്ച്) അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Update: 2019-11-27 14:25 GMT

ദുബയ്: ഗുരുതരമായി അര്‍ബുദം ബാധിച്ച 50 വയസ്സായ സ്ത്രീയെ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതായി ദുബയിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍ (ഐഎംഎച്ച്) അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്ഥനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഈ രോഗിയുടെ എല്ല് അടക്കമുള്ള എല്ലാ ശരീര ഭാഗങ്ങളിലും കേന്‍സര്‍ സെല്‍ പടര്‍ന്നിരുന്നു. തുടയെല്ലിന് പലയിടങ്ങളിലും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രോഗിക്ക് കട്ടിലില്‍ നിന്നും എണീക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എല്ല് രോഗ വിദഗ്ദ്ധനായ ഡോ. ഇഹാബ് ,ഷെഹാത്തയുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് ദിവസത്തിനകം രോഗിയെ നടക്കാന്‍ കഴിയുന്ന അവസ്ഥയിലേക്കെത്തിച്ചു. ഏറെ അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ ഏറെ സാഹസികമായിരുന്നുവെന്ന് ഡോ ഇഹാബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ ഗ്രോവറും സംബന്ധിച്ചു.  

Tags:    

Similar News