യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും

യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ച പവന്‍ കപൂര്‍ നാളെ അബുദബിയിലെത്തി വ്യാഴാഴ്ച ഔദ്യോഗിക ചുമതലയേറ്റെടുക്കും.

Update: 2019-10-29 10:36 GMT

അബുദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ച പവന്‍ കപൂര്‍ നാളെ അബുദബിയിലെത്തി വ്യാഴാഴ്ച ഔദ്യോഗിക ചുമതലയേറ്റെടുക്കും. നിലവിലെ ഇന്ത്യന്‍ അംബാസിഡറായ നവ്ദീപ് സിംഗ് സൂറി ഒഴിയുന്ന പദവിലാണ് പവന്‍ കപൂര്‍ ചുമതലയേല്‍ക്കുന്നത്. മോസ്‌കോ, ലണ്ടന്‍, ജനീവ എന്നീ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സേവനം അനുഷ്ടിച്ച കപൂറിനെ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അബുദബിയിലേക്ക് നിയമിച്ചത്. ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോ.സിക്രട്ടറിയായും കപൂര്‍ സേവനം അനുഷ്ടിച്ചിട്ടുള്ള കപൂര്‍ ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ടിക്കുകയായിരുന്നു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥാനായ കപൂര്‍ അഹമ്മദാബാദ് ഐഐഎം ല്‍ നിന്നും ബിബിഎയും ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് എകണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് സിക്രട്ടേറിയേറ്റില്‍ രാഷ്ട്രീയ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Tags: