പ്രവാസി ചിട്ടി: മന്ത്രി തോമസ് ഐസക് യുഎഇയില്‍

കേരള ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് 26, 27, 28 തിയതികളില്‍ യുഎഇയില്‍ സന്ദര്‍ശനം നടത്തുന്നു.

Update: 2019-09-25 07:01 GMT

ദുബയ്: കേരള ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച

യുഎഇയിലെത്തുന്നു. കെഎസ്എഫ്ഇ പ്രവാസി ചിട്ടികളുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച രാത്രി എട്ടിന് ഷാര്‍ജ അല്‍ റയാന്‍ ഹോട്ടലിലും വെള്ളിയാഴ്ച രാവിലെ 10ന് അബുദാബി കേരള സോഷ്യല്‍ സെന്ററിലും വൈകിട്ട് രണ്ട് മണിക്ക് അല്‍ അയിന്‍ ഫുഡ് വേള്‍ഡ് ഹോട്ടലിലും രാത്രി എട്ടിന് ദുബായ് ഹോട്ടല്‍ ഫ്‌ളോറ ക്രീക്കിലും ശനിയാഴ്ച് രാത്രി ഏഴിന് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന് ഹാളിലും 8.30ന് ഫുജൈറ ഇന്‍ന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിലും നടക്കുന്ന പ്രവാസി സംഘടനകളുടെ യോഗങ്ങളില്‍ മന്ത്രി പങ്കെടുക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിയെ അനുഗമിക്കും.

Tags: