ദേഹത്ത് തുപ്പി പോക്കറ്റടിക്കും ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ്

നടന്ന് പോകുമ്പോള്‍ ശരീരത്തിലേക്ക് ആരെങ്കിലും തുപ്പുകയാണങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി.

Update: 2019-09-19 16:33 GMT

ഷാര്‍ജ: നടന്ന് പോകുമ്പോള്‍ ശരീരത്തിലേക്ക് ആരെങ്കിലും തുപ്പുകയാണങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി. ഈ തുപ്പുന്ന സംഘത്തില്‍ പെട്ട മറ്റൊരാള്‍ സഹായിക്കാനെന്ന പേരില്‍ തുപ്പല്‍ നീക്കം ചെയ്യാന്‍ ശ്രമിക്കും ഇതിനിടയില്‍ കയ്യിലുള്ള വിലപിടിച്ച സാധനങ്ങളടക്കം അപഹരിച്ച കടന്ന് കളയും. അല്ലെങ്കില്‍ അബദ്ധത്തില്‍ പറ്റിപ്പോയതാണന്ന് പറഞ്ഞ് തുപ്പിയ ആള്‍ തന്നെ ശ്രദ്ധതിരിക്കുന്നതിനിടെ മറ്റൊരാള്‍ പണവുമായി കടന്ന് കളയും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഷാര്‍ജ പോലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കനായി തുടക്കം കുറിച്ചത്. തിരക്കേറിയ തെരുവുകളിലും ആളുകള്‍ തിങ്ങികൂടുന്ന സ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലെല്ലാം തന്നെ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ പണവുമായി നീങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. 

Tags: