ചീമാടന്‍ ബഷീറിന്റെ മൃതൃദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും

Update: 2019-09-11 01:51 GMT

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ചീമാടന്‍ ബഷീറിന്റെ(53) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും. സൗദിയ വിമാനത്തില്‍ രാവിലെ 10.50ന് കരിപ്പൂരിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ഉച്ചയോടെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ മറവുചെയ്യും. രണ്ടു ദിവസത്തിനകം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നത്. സൗദിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സംബന്ധിച്ചു.

ഈ മാസം 18നു നാട്ടിലേക്ക് പോകുന്നതിന് ടിക്കറ്റ് എടുത്തിരുന്ന ബഷീര്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണു മരിച്ചത്.