ഡോക്ടറായ മലയാളി ഹോസ്പിറ്റല്‍ ഉടമ മുങ്ങി; നിരവധി ജീവനക്കാര്‍ വഴിയാധാരമായി

ഹോസ്പിറ്റല്‍ ഉടമയും ന്യൂറോ ഡോക്ടറുമായ മലയാളി മുങ്ങിയതിനെ തുടര്‍ന്ന് നൂറ് കണക്കിന് ജീവനക്കാര്‍ വഴിയാധാരമായി. അബൂദബിയിലും അല്‍ അയിനിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെ അബുദബി ശാഖയാണ് അടച്ച് പൂട്ടിയത്.

Update: 2019-09-06 12:24 GMT

അബൂദബി: ഹോസ്പിറ്റല്‍ ഉടമയും ന്യൂറോളജി വിഭാഗം  ഡോക്ടറുമായ മലയാളി മുങ്ങിയതിനെ തുടര്‍ന്ന് നൂറ് കണക്കിന് ജീവനക്കാര്‍ വഴിയാധാരമായി. അബൂദബിയിലും അല്‍ അയിനിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിന്റെ അബുദബി ശാഖയാണ് അടച്ച് പൂട്ടിയത്. അല്‍ അയിനില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. കോഴിക്കോട് സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ഡോ.ശബീര്‍ നെല്ലിക്കോടിന്റെ ഉടമസ്ഥതയിലാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ പ്രവര്‍ച്ചിരുന്നത്. അബുദബിയില്‍ രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 200 ബെഡ് ഉള്ള ഹോസ്പിറ്റലാണ് അടച്ച് പൂട്ടിയത്. പുതിയ അഡ്മിഷന്‍ എടുക്കാതെയും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിലവിലുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു.

അടച്ച് പൂട്ടുന്നതിന് മുമ്പ് തന്നെ അബുദബിയിലുള്ള യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ നിന്നും വേതനം കിട്ടാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരടക്കം ജോലി ഉപേക്ഷിച്ചിരുന്നു. 2013 ല്‍ ആരംഭിച്ച അബുദബിയിലെ ആശുപത്രി അബൂദബി ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ സുരക്ഷാ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ താല്‍ക്കാലികമായി അടപ്പിച്ച ആ സ്ഥാപനം മെയ് 6 നാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. 65 ബെഡുള്ള അല്‍ അയിന്‍ ആശുപത്രിയില്‍ നാല് മാസത്തോളമായി വേതനം ലഭിച്ചിട്ടില്ല. വേതനം കിട്ടാന്‍ വേണ്ടി ആസുപത്രിയിലെ മാനേജര്‍മാരെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്കും പണം കിട്ടാനുണ്ടെന്നാണ് അവര്‍ പറയുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

Tags:    

Similar News