ദുബയില്‍ മെനുകാര്‍ഡില്‍ കലോറി കൂടി വ്യക്തമാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാവകാശം

ഭക്ഷണത്തിന്റെ മെനുകാര്‍ഡില്‍, കലോറി കൂടി വ്യക്തമാക്കണമെന്ന നി!ര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന്, റസ്റ്ററന്റുകള്‍ക്ക് രണ്ട് വ!ര്‍ഷത്തെ സമയം അനുവദിച്ച് ദുബായ് മുനിസിപ്പാലിറ്റി.

Update: 2019-07-22 07:16 GMT

ദുബയ്: ഭക്ഷണത്തിന്റെ മെനുകാര്‍ഡില്‍, കലോറി കൂടി വ്യക്തമാക്കണമെന്ന നി!ര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന്, റസ്റ്ററന്റുകള്‍ക്ക് രണ്ട് വ!ര്‍ഷത്തെ സമയം അനുവദിച്ച് ദുബായ് മുനിസിപ്പാലിറ്റി. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമാകുന്നതിന് വേണ്ടിയായിരുന്നു, മെനുകാര്‍ഡില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം റസ്റ്ററന്റുകള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി നല്‍കിയത്. ഇത് പ്രകാരം, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാനുളള സൗകര്യം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നും മുനിസിപ്പാലിറ്റി വിലയിരുത്തുന്നു. ഈ നവംബറോടെ എല്ലാ റസ്റ്ററന്റുകളും ഇത് നടപ്പില്‍ വരുത്തണമെന്നായിരുന്നു കഴിഞ്ഞ മെയ് 18 നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ 2020 ജനുവരിയോടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തണമെന്നാണ് നിലവിലെ അറിയിപ്പ്. 

Tags:    

Similar News