അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

Update: 2025-12-27 06:21 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഫര്‍വാനിയ, സുബ്ഹാന്‍ എന്നീ അഗ്‌നിശമന നിലയങ്ങളില്‍ നിന്നുള്ള സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

Tags: