അല്‍ഖോബാറിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം(വീഡിയോ)

അമിത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നു സംശയിക്കുന്നു

Update: 2019-06-19 11:19 GMT



ദമ്മാം: സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ ജനവാസ മേഖലയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഖോബാറിലെ പാക്കിസ്താന്‍ സ്‌കൂളിനു സമീപത്തെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. നേരത്തേ ഇത് കെമിക്കല്‍ ഫാക്ടറിയായിരുന്നു. അമിത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നു സംശയിക്കുന്നു. തീപിടിത്തത്തില്‍ യന്ത്രങ്ങളും തൊഴിലുപകരണങ്ങളും മറ്റും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപ്പിടിത്തം രാത്രി പുലരുവോളം നീണ്ടുനിന്നു. അഗ്‌നിശമന സേനയുടെ കഠിന ശ്രമ ഫലമായി പുലര്‍ച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമൊന്നുമില്ല.

Tags:    

Similar News