മലയാളി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ദുബയ് ആര്‍ടിഎയുടെ ആദരം

രോഗപ്രതിരോധം ലക്ഷ്യമിട്ട് ദുബയ് മഹാനഗരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ സാഹിര്‍ പുത്തന്‍വീട്ടില്‍ ബാബു, ശ്രീജിത്ത് ലാല്‍ കൊടിയില്‍, ജോബിന്‍ ഇഗ്‌നേഷ്യസ് എന്നിവര്‍ക്കാണ് അഭിനന്ദനം.

Update: 2020-05-12 13:08 GMT

dubaiദുബയ്: കൊവിഡ് മഹാമാരിയുടെ വ്യാപനകാലത്ത് വിശ്രമമില്ലാതെ പ്രയത്‌നിച്ച ഫോട്ടോഗ്രാഫര്‍മാരായ മലയാളി ജീവനക്കാരെ അഭിനന്ദിച്ച് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. രോഗപ്രതിരോധം ലക്ഷ്യമിട്ട് ദുബയ് മഹാനഗരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ സാഹിര്‍ പുത്തന്‍വീട്ടില്‍ ബാബു, ശ്രീജിത്ത് ലാല്‍ കൊടിയില്‍, ജോബിന്‍ ഇഗ്‌നേഷ്യസ് എന്നിവര്‍ക്കാണ് അഭിനന്ദനം.

മാതൃഭൂമി ന്യൂസിലൂടെയാണ് പ്രവാസലോകത്ത് ജോബിന്‍ ഇഗ്‌നേഷ്യസിന്റെ തുടക്കം. അറേബ്യന്‍ സ്‌റ്റോറീസ് ഉള്‍പ്പെടെയുള്ള പ്രത്യേക സെഗ്‌മെന്റിലെ കഠിനാധ്വാനം സ്ഥാപനത്തിലെ ശ്രദ്ധേയനായ കാമറാമാനും എഡിറ്ററുമാക്കി അദ്ദേഹത്തെ മാറ്റി. പിന്നീടാണ് ദുബയ് ആര്‍ടിഎയില്‍ ഫോട്ടോഗ്രാഫറായി ജോലി ലഭിച്ചത്. ശ്രീജിത്ത് ലാല്‍ റിപോര്‍ട്ടര്‍ ടിവിയിലും എന്‍ടിവിയിലും ജയ്ഹിന്ദിലും പ്രതിഭ തെളിയിച്ച് ജോബിന് മുമ്പേ ആര്‍ടിഎയില്‍ എത്തിയിരുന്നു. ഇരുവരുടെയും മേധാവിയാണ് സഹീര്‍ പുത്തന്‍വീട്ടില്‍. കൊവിഡ് കാലത്ത് ഇദ്ദേഹവും അക്ഷീണം പ്രയത്‌നിച്ചു.

പതിനായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ആര്‍ടിഎ അയച്ച മെയിലില്‍ ആര്‍ടിഎയുടെ ഹീറോകളായാണ് മൂവരെയും വാഴ്ത്തിയിരിക്കുന്നത്. 

Tags:    

Similar News