യുഎഇയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1798

Update: 2020-04-05 18:27 GMT

ദുബയ്: യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 1798 ആയി. ദിനംപ്രതി രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടാവുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, 19 പേര്‍ കൂടി ഇന്ന് രോഗവിമുക്തി നേടി. ആകെ 144 പേരാണ് രോഗമുക്തരായത്.




Tags:    

Similar News