കൊവിഡ് 19: ആശുപത്രികളില്‍ സംസം വെള്ളം ലഭ്യമാക്കണമെന്ന് ശൈഖ് സുദൈസ്

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് പേരാണ് നിരീക്ഷണത്തിലും മറ്റുമായി ആശുപത്രികളില്‍ കഴിയുന്നത്. ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ സംസം വെള്ളം നേരിട്ടെത്തി ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Update: 2020-04-12 16:28 GMT

ദമ്മാം: സൗദി അറേബ്യയിലെ ആശുപത്രികളില്‍ സംസം വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തണമെന്ന് മസ്ജിദു ഹറാം മസ്ജിദുന്നബവി കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് നിര്‍ദേശം നല്‍കി. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും സംസം ലഭ്യത ഉറപ്പാക്കമം. ആശുപത്രികളിലും മറ്റും സംസം സംസം ജലം എത്തിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് പേരാണ് നിരീക്ഷണത്തിലും മറ്റുമായി ആശുപത്രികളില്‍ കഴിയുന്നത്. ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ സംസം വെള്ളം നേരിട്ടെത്തി ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സംസം വെള്ളം ആശുപത്രികളില്‍ എത്തിക്കാന്‍ ശൈഖ് സുദൈസ് നിര്‍ദേശം നല്‍കിയത്. 

Tags:    

Similar News