ആശ്രിതര്‍ക്ക് ലെവി ഇളവില്ലെന്ന് സൗദി ജവാസാത്
ലെവി ഇളവ് ലഭിക്കുന്നതി കുടുംബ നാഥന്‍ വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട പ്രഫഷനിലുള്ളവരാവണം.
റിയാദ്: കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ മൂന്ന് മാസത്തേക്കു പ്രഖ്യാപിച്ച ലെവി ഇളവ് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് സൗദി ജവാസാത് വ്യക്തമാക്കി. ഇവരുടെ ഇഖാമ കാലാവധി നീട്ടി നല്‍കും. എന്നാല്‍ ആശ്രിതര്‍ കുടുംബ നാഥന്റെ ഇഖായില്‍ ഉള്‍പ്പെട്ടാവരണം.
ലെവി ഇളവ് ലഭിക്കുന്നതി കുടുംബ നാഥന്‍ വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട പ്രഫഷനിലുള്ളവരാവണം. 18-03-2020 നും 30-06-2020 നും ഇടയില്‍ ഇഖാമ തീര്‍ന്നിരിക്കണമെന്നും വ്യവസ്ഥയുണ്ട്.