സൗദിയില്‍ 3927 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

1657 പേര്‍ ഇന്ന് കൊവിഡ് രോ​ഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 122128 ആയി ഉയര്‍ന്നു

Update: 2020-06-27 16:46 GMT

ദമ്മാം: 24 മണിക്കൂറിനിടെ സൗദയില്‍ 3927 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 178504 ആയി ഉയര്‍ന്നു. 37 പേരാണ് 24 ണിക്കൂറിനിടെ കൊറോണബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 1511 ആയി.

1657 പേര്‍ ഇന്ന് കൊവിഡ് രോ​ഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 122128 ആയി ഉയര്‍ന്നു. 54865 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരില്‍ 2283 പേരുടെ നില ഗുരുതരമാണ്.

സൗദിയിലെ പ്രധാന പ്രവിശ്യകളിലെ കൊവിഡ് കണക്കുകൾ

ഹുഫൂഫ് 535, മക്ക 406, ദമ്മാം 399, അബ്ഹാ 234, ഖമീസ് മുശൈത് 209, റിയാദ് 181, ജിദ്ദ 171, ഖതീഫ് 160, മദീന 180, കോബാര്‍ 108, മഹായീല്‍ അസീര്‍ 80, ഹായില്‍ 79, ബൂറൈദ 77, ജുബൈല്‍ 61, നജറാന്‍ 45, തബൂക് 42, സ്വബ് യാ 36, മുബ്‌റസ് 33, നമാസ് 33, ദഹ്‌റാന്‍ 29, സ്വഫ് വാ 29, ഹഫര്‍ ബാതിന്‍ 28, അല്‍ജഫര്‍ 27, അല്ഹസ്മ 23, അബ്ഖീഖ് 22, ഉയൂണ്‍ 21, അറസ് 21

Similar News