സൗദിയില്‍ 4267 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു

45723 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. 1910 പേരുടെ നില ഗുരുതരമാണ്.

Update: 2020-06-16 14:29 GMT

ദമ്മാം: സൗദിയില്‍ 4267 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 136315 ആയി. 41 പേര്‍ കൂടി ഇന്ന് മരണപ്പെട്ടതോടെ മരണ സംഖ്യ 1052 ആയി ഉയർന്നു.

1650 പേർ ഇന്ന് രോ​ഗവിമുക്തരായി, ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 89540 ആയി. നിലവില്‍ 45723 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. 1910 പേരുടെ നില ഗുരുതരമാണ്.

റിയാദ് 1629, ജിദ്ദ 477, മക്ക 224, ഹുഫൂഫ് 200, ദമ്മാം 192, ഖതീഫ് 116, മദീന 100, ഖമീസ് മുശൈത് 95, മുബ്‌റസ് 80, അബ്ഹാ 77, അല്‍ഖര്ജ് 71, തായിഫ് 65, ബുറൈദ 56, ജുബൈല്‍ 56, അല്‍ഹസ് മ 54, സ്വഫ് വാ 50, വാദി ദവാസിര്‍ 31, നജ്‌റാന്‍ 24, യാമ്പു 22, ഹായില്‍ 22, അല്‍മുസാഹ് മ 22, ബീഷ18, അല്‍റസ് 17, ഉനൈസ 17, ഹുസൈമലാഅ് 17 അല്‍ദായിര്‍ 19 അല്‍ദര്‍ബ് 15, ജീസാന്‍ 14, ഹുത തമീം 14, മഹായീല്‍ അസീര്‍ 13, ഷര്‍വ 12, അല്‍മജ്മഅ 12, അല്‍ഖുവയ്യ 12, അല്‍നഅ് രിയ്യ 11, സാംത 10, ഷര്‍മാ 10 എന്നിങ്ങനെയാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ച പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ 50 ശതമാനത്തിലേറെ പേര്‍ നിത്യ രോഗികളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ കൂടുതല്‍ പേരും വെന്‍റിലേറ്റര്‍ വേണ്ടവരാണ്. ഇത്തരക്കാര്‍ക്ക് രോഗം മൂര്‍ച്ചിക്കാനുള്ള സാധ്യത വളരെ കുടുതലാണന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറയുന്നു.

Similar News