കൊറോണ വിലക്ക് ലംഘനം; യുഎഇയില്‍ അര ലക്ഷം ദിര്‍ഹം മുതല്‍ പിഴ

Update: 2020-03-25 09:28 GMT

അബൂദബി: കൊറോണ ജാഗ്രതാനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ യുഎഇയില്‍ കനത്ത പിഴയും തടവും. അഞ്ചുലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചുവര്‍ഷം തടവുമാണ് ലഭിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2014ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ 14ാം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇതനുസരിച്ച് ആരെങ്കിലും കൊറോണ രോഗം സംശയിക്കുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്തവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം തടവ് ലഭിക്കും. പിഴയാവട്ടെ അഞ്ചുമുതല്‍ 10 ലക്ഷം ദിര്‍ഹം വരെ ഉയരാം. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷയും വ്യാപ്തിയും വര്‍ധിക്കും.




Tags:    

Similar News