സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ത്തുവെന്ന് സേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി പറഞ്ഞു

Update: 2020-12-09 17:44 GMT

റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ദക്ഷിണ സൗദിയിലാണ് ആക്രമണം നടത്താനൊരുങ്ങിയത്.

എന്നാല്‍ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ത്തുവെന്ന് സേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ബുധനാഴ്‍ച രാവിലെയായിരുന്നു ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമം.