അംബാസഡർ ടാലന്റ് അക്കാദമി ശില്പശാല സംഘടിപ്പിച്ചു

ഒരു പ്രാസംഗികൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ പഠിതാക്കളുമായി പങ്കു വെച്ചു.

Update: 2020-10-25 18:19 GMT

ജിദ്ദ: അംബാസഡർ ടാലന്ററ് അക്കാദമിയിലെ "എങ്ങിനെ നല്ലൊരു പ്രാസംഗികനാകാം" എന്ന പരിശീലനത്തിന്റെ ഭാഗമായി കബീർ കൊണ്ടോട്ടി നടത്തിയ ശില്പശാല പഠിതാക്കളിൽ വേറിട്ടൊരു അനുഭവമായി. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിൽ വത്യസ്ത ഘട്ടങ്ങളിൽ ഒരു പ്രാസംഗികൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ പഠിതാക്കളുമായി പങ്കു വെച്ചു.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുപതോളം പഠിതാക്കളാണ് ശില്പശാലയിൽ പങ്കെടുത്തത്. അബ്ദു റഹിമാൻ ഇരുമ്പുഴി, സൈദലവി ചുക്കാൻ, റഫീഖ് വളപുരം എന്നിവർ സംസാരിച്ചു. നസീർ വാവ കുഞ്ഞു, മുസ്തഫ കെടി പെരുവള്ളൂർ എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ മുജീബ് പാറക്കൽ സ്വാഗതവും ഷമീം കാപ്പിൽ നന്ദിയും പറഞ്ഞു.

Similar News