സൗദി ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജിദ്ദയില്‍ വ്യോമാഭ്യാസ പ്രകടനം

ജിദ്ദക്കു പുറമെ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍, അല്‍ഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അല്‍ബഹ എന്നിവിടങ്ങളിലും കര, നാവിക, സൈനിക പ്രകടനങ്ങള്‍ നടന്നു.

Update: 2022-09-20 18:58 GMT

റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് ജിദ്ദയില്‍ വിസ്മയ കാഴ്ചയൊരുക്കി വ്യോമാഭ്യാസ പ്രകടനം. സംഗീത സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു വൈകിട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനം.

ജിദ്ദക്കു പുറമെ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍, അല്‍ഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അല്‍ബഹ എന്നിവിടങ്ങളിലും കര, നാവിക, സൈനിക പ്രകടനങ്ങള്‍ നടന്നു. റിയാദിലെ ദര്‍ഇയയില്‍ വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ സമയങ്ങളില്‍ നാവിക സേനയിലെ സൈക്കിള്‍ റൈഡര്‍മാരുടെ പ്രകടനമുണ്ടാകും.

റിയാദ്, ബുറൈദ, അല്‍കോബാര്‍, മദീന, അബഹ, അല്‍ബാഹ, നജ്റാന്‍, ജിസാന്‍, ഹായില്‍, അറാര്‍, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അല്‍ഹസ, ഉനൈസ, ഹഫര്‍ അല്‍ബാത്തിന്‍, ദമാം എന്നിങ്ങനെ 18 സ്ഥലങ്ങളിലാണ് രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കുക.

സൗദി അറേബ്യയുടെ 92-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിലെ 14 നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. റിയാദിൽ അൽഖൈറുവാൻ ഡിസ്ട്രിക്ടിലും പ്രിൻസ് തുർക്കി ബിൻ അബ്ദുൽഅസീസ് അൽഅവ്വൽ റോഡിന് വടക്കും 22, 23 തീയതികളിൽ വൈകിട്ട് 4.30 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ജിദ്ദയിൽ 18, 19, 20 തീയതികളിൽ വൈകിട്ട് അഞ്ചിന് ഹിൽട്ടൻ ഹോട്ടലിനു സമീപം ബീച്ചിലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ. 

Similar News