സൗദിയില്‍ സജീവ കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ

24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Update: 2022-03-09 19:17 GMT

റിയാദ്: സൗദി അറേബ്യയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 187 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രാജ്യത്ത് നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 9,902 ആയി. ഇതില്‍ 534 പേര്‍ സുഖം പ്രാപിച്ചു.

24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,48,121 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,29,206 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,013 ആയി. രോഗബാധിതരായ 9,902-ല്‍ 383 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.47 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 27,913 ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 53, ജിദ്ദ 20, മദീന 10, ദമ്മാം 9, മക്ക 8 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 61,639,466 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,063,315 ആദ്യ ഡോസും 24,331,769 രണ്ടാം ഡോസും 11,244,382 ബൂസ്റ്റര്‍ ഡോസുമാണ്.

Similar News