കോഴിക്കോട് നല്ലളം സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു

ഇരുപത്തിയഞ്ച് വർഷമായി ഇദ്ദേഹം ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു.

Update: 2021-04-02 14:48 GMT

ജിദ്ദ: കോഴിക്കോട് നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ട്‌ മണിക്ക് അദ്ദേഹം താമസിക്കുന്ന ജിദ്ദ സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പോലിസ് ഓഫീസിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. നടന്ന് പോകുന്ന വഴിയിൽ പിന്നിൽ നിന്നും വന്ന വാഹനം അഷ്‌റഫിനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു.

ഇടിച്ച വാഹനം നിർത്താതെ കടന്നു കളഞ്ഞു എന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. ഇരുപത്തിയഞ്ച് വർഷമായി ഇദ്ദേഹം ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ് തൊണ്ടിയിൽ മൊയ്‌തീൻ ഹാജി, ഭാര്യ സൈഫുന്നിസ, മക്കൾ ജുലിനർ (22), ഹംന (18), ഹനാൻ (12), മിൻഹ (8), ഹംദാൻ (6). പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടർ അഫ്സൽ മരുമകനാണ്.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുജീബ് അഞ്ചച്ചവടി, റഷീദ് പനങ്ങാങ്ങര എന്നിവർ രംഗത്തുണ്ട്.

Similar News