അബുദബിയില്‍ വാഹാനപകടം 3 പേര്‍ മരിച്ചു

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ന് അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദബി പോലീസ് അറിയിച്ചു.

Update: 2020-09-22 15:51 GMT

അബുദബി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ന് അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിക്കുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദബി പോലീസ് അറിയിച്ചു. അല്‍ ഫയ-സൈഹ ശുഹൈബ് റോഡില്‍ ബസ്സും മിനിബസ്സും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മിനി ബസ്സ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. മൂടല്‍മഞ്ഞ് സമയത്ത് ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News