ഗ്ലോബല്‍ വില്ലേജില്‍ രക്തദാനവുമായി മലയാളി സ്ഥാപനം

എക്‌സ്‌പോ 2020 ദുബായിലും ഗ്ലോബല്‍ വില്ലേജിലും അബുദാബി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലും ഗസ്റ്റ് കെയര്‍ സര്‍വീസ് സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് ദുബായ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം നടത്തുന്നു.

Update: 2022-04-13 14:35 GMT

ദുബയ്: എക്‌സ്‌പോ 2020 ദുബായിലും ഗ്ലോബല്‍ വില്ലേജിലും അബുദാബി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലും ഗസ്റ്റ് കെയര്‍ സര്‍വീസ് സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് ദുബായ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം നടത്തുന്നു. ബുധനാഴ്ച ഗ്ലോബല്‍ വില്ലേജില്‍ രാത്രി 8 മണി മുതല്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ 300 ഓളം ജീവനക്കാര്‍ റമദാന്‍ മാസത്തില്‍ രക്തദാനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2016ല്‍ നിലവില്‍ വന്ന ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ്പിന് ആറു വര്‍ഷങ്ങള്‍ക്കകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന് സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷം പിന്നിട്ട യുഎഇയോടുള്ള നന്ദി പ്രകടനം കൂടിയാണിതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമൂഹത്തിന് എന്തെങ്കിലും ക്രിയാത്മകമായി തിരിച്ചു നല്‍കാനുള്ള ലക്ഷ്യത്തോടെ വേറിട്ട രീതിയില്‍ ഈ ആഘോഷ പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ജലീലും മാനേജിംഗ് ഡയറക്ടര്‍ ഹാഷിം കോയ തങ്ങളും ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മറമദാന്‍ 30 ദിനങ്ങളിലും 200 ഓളം പേര്‍ക്ക് സൗജന്യ ഇഫ്താര്‍ സൗകര്യം ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് നല്‍കുന്നുണ്ട്‌