കുട്ടികൾക്കായി റിയാലിറ്റി വർക്ക്ഷോപ്പ്.

Update: 2021-05-28 15:36 GMT

ഷാര്‍ജ: മെയ് 29 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന പന്ത്രണ്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവ(എസ്‌സിആര്‍എഫ്)ത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി മികച്ച ഓഗ്‌മെന്റഡ് റിയാലിറ്റി വര്‍ക് ഷോപ്. നിത്യവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള ശില്‍പശാലയില്‍ വിദഗ്ധര്‍ നേതൃത്വം നല്‍കുന്നു. തങ്ങളുടെ കലാ വൈഭവത്തെ എങ്ങനെ ഡിജിറ്റല്‍ ശൈലിയില്‍ വ്യാഖ്യാനിക്കാമെന്ന് 2ഡി കഥാപാത്രങ്ങളെ ഉപയോഗിച്ച് പരിശീലകര്‍ കുട്ടികളെ പഠിപ്പിക്കും. അബുദാബി യാസ് മാളിലാണ് എസ്‌സിആര്‍എഫ് ഭാഗമായി ഇതിന് അവസരമൊരുക്കിയിരിക്കുന്നത്. 50 മിനിറ്റ് സെഷനില്‍ കുട്ടികള്‍ക്ക് 2ഡി ഇമേജറിയുടെ അടിസ്ഥാന പാഠങ്ങള്‍ അഭ്യസിപ്പിക്കും.

Similar News