ആരോപണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഒഴിവാക്കാം:പിസി ജോര്‍ജ്

Update: 2017-10-06 11:22 GMT


പത്തനംതിട്ട: ഐഎസ്, തീവ്രവാദ ബന്ധം തന്നെ ബോധ്യപ്പെടുത്തിയാല്‍ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിഛേദിക്കാമെന്ന് പി സി ജോര്‍ജ് എംഎല്‍എ. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഐസുമായി ബന്ധം ആരോപിക്കുന്ന പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് പങ്കെടുക്കുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യത്തോടെ തീവ്രവാദ ബന്ധം ആരോപിച്ചാല്‍ അത് അംഗീകരിക്കാനാവില്ല. ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരോ അത് തന്നെയടക്കമുള്ളവരെ ബോധ്യപ്പെടുത്തുകയും വേണം. ന്യൂന പക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു സംഘടനയെന്ന നിലയിലാണ് പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം. ദലിത്, പിന്നോക്ക, ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവല്‍ക്കപ്പെടുന്നവര്‍ എന്നിവര്‍ക്കൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഡിഎച്ച്ആര്‍എമ്മിനെയും കൊലപാതക കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിച്ചു. പോലിസ് ഭീകരതയും ഭരണകൂട ഭീകരതയും നാട്ടില്‍ ശക്തി പ്രാപിക്കുന്നതായും പി സി ജോര്‍ജ് പറഞ്ഞു.
Tags:    

Similar News