കോടതി ഇടപെട്ടു; സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി

Update: 2018-09-21 07:29 GMT


അഹ്്മദാബാദ്: 16 ദിവസമായി ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും കടുത്ത മോദി വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി. പലന്‍പൂര്‍ കോടതിയുടെ ഉത്തരവിലാണ് അഭിഭാഷകന് സഞ്ജീവ് ഭട്ടുമായി കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്.

1998ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ്, സംഘപരിവാരത്തിനെതിരേ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, സപത്ബര്‍ അഞ്ചിന് ഗുജറാത്ത് പോലിസന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തതിന് ശേഷം സഞ്ജീവ് ഭട്ടിന്റെ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.

ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് രംഗത്തെത്തുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.

ഇന്നാണ് സഞ്ജീവിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. സഞ്ജീവിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ശ്വേത ഭട്ട് അറിയിച്ചിട്ടുണ്ട്. അതേസമയം, ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ തിങ്കളാഴ്ച മാത്രമെ കോടതി ജാമ്യാപേക്ഷ പരിഗണിക്കൂ.
Tags: