പീഡനക്കേസില്‍ വൈദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല

Update: 2018-07-03 09:53 GMT

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ വൈദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. മൂന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണം നടത്തിയെന്ന കേസില്‍ പ്രതിചേര്‍ത്ത നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ.എബ്രഹാം വര്‍ഗീസ് (സോണി) ഉള്‍പ്പെടെ നാല് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതിയില്‍ ഫാ.എബ്രഹാം വര്‍ഗീസ് അടക്കം നാല് വൈദികര്‍ക്കെതിരെ കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അറസ്റ്റ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് എബ്രഹാം വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. അതിന് പിന്നാലെ മറ്റുള്ളവരും ജാമ്യഹരജി നല്‍കുകയായിരുന്നു.

എബ്രഹാം വര്‍ഗീസ് തന്നെ വിവാഹത്തിന് മുമ്പ് 16ാമത്തെ വയസ്സില്‍ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് അടക്കം നിലനില്‍ക്കുമോ എന്നതടക്കമുള്ള പരിശോധന നടക്കുകയാണ്. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും വൈദികന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതിക്ക് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചതോടെ വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.
Tags:    

Similar News