കൊല്ലം: കുമ്പസാര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായ വൈദികനെ ചോദ്യം ചെയ്യുന്നു. ഫാദര്‍ ജോബ് മാത്യുവിനെയാണ് കൊല്ലം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യലിനാനായി കമ്മിഷണര്‍ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്.
ജോബിനെ കൂടാതെ ഈ കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്നാണ് ജോബ് കീഴടങ്ങിയത്. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. ഇവരും ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്നാണ് സൂചന. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പിന്നീട് വിധി പറയും.