സാങ്കേതിക തകരാര്‍: ലോകവ്യാപകമായി യൂ ട്യൂബ് നിശ്ചലമായി; പിന്നീട് പുനസ്ഥാപിച്ചു

ഒരുമണിക്കൂറോളം ഉപഭോക്താക്കള്‍ക്ക് വീഡിയോ ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ സാധിച്ചിരുന്നില്ല. ഇക്കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു.

Update: 2020-11-12 05:02 GMT

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ യൂ ട്യൂബ് നിശ്ചലമായി. എന്നാല്‍, മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനസ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ലോകവ്യാപകമായാണ് യൂ ട്യൂബ് സേവനം തടസ്സപ്പെട്ടത്. ഒരുമണിക്കൂറോളം ഉപഭോക്താക്കള്‍ക്ക് വീഡിയോ ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ സാധിച്ചിരുന്നില്ല. ഇക്കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു.

പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂ ട്യൂബ് ട്വീറ്റ് ചെയ്തു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവച്ചത്. ഒരുമണിക്കൂറിനുള്ളില്‍ 2.8 ലക്ഷത്തോളം ഉപഭോക്താക്കളാണ് ട്വിറ്ററിലൂടെ യൂ ട്യൂബ് തടസ്സപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിച്ചത്.

എന്നാല്‍, നിലവില്‍ വീഡിയോ ലോഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങളില്ല. തകരാറ് പരിഹരിച്ചതായും ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും യു ട്യൂബ് ട്വീറ്റ് ചെയ്തു.

Tags:    

Similar News