'നിങ്ങളുടെ ആണ്‍മക്കളുടെ തലയറുക്കും, പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യും'; യുഎസില്‍ ഖുര്‍ആന്‍ കത്തിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുടെ വിദ്വേഷ പരാമര്‍ശം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സസില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച റിപ്പബ്ലിക്കന്‍ വനിതാ നേതാവ്. വാലന്റിന ഗോമസാണ് വിദ്വേഷ പരാമര്‍ശവുമായി ഖുര്‍ആന്‍ കത്തിച്ചത്. ടെക്‌സസിലെ കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്കിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയാണ് ഗോമസ്. ടെക്‌സസില്‍ നിന്ന് ഇസ് ലാമിനെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യം. ഇവിടെയുള്ള മുസ് ലിങ്ങള്‍ മറ്റ് മുസ് ലിം രാജ്യങ്ങളിലേക്ക് പോവണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇസ് ലാമിനെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ നമ്മുടെ ആണ്‍കുട്ടികളുടെ തലയറുക്കും. പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യും. മുസ് ലിം സമുദായം ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്- എന്നാണ് വാലന്റിനാ ഗോമസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള വീഡിയോയിലാണ് വാലന്റിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍.
ഖുര്‍ആന്‍ ആക്രമണത്തെ പോല്‍സാഹിപ്പിക്കുന്ന ഗ്രന്ഥമാണ്. ഒക്ടോബറിലെ ഇസ്രായേല്‍ ആക്രമണം, 2021ലെ കാബൂള്‍ വിമാനത്താവള ബോംബാക്രമണം എന്നിവയ്ക്ക് കാരണം ഖുര്‍ആന്‍ ആണെന്നും വാലന്റിനയുടെ വീഡിയോയില്‍ ആരോപിക്കുന്നു.ജീസസ് ക്രൈസ്റ്റ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇതിനിടെ ഇവര്‍ ഖുര്‍ആന്‍ കത്തിക്കുന്നുമുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇവര്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.