വിമാനാപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ്

ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 132 യാത്രക്കാരുമായി പോയ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ഇന്നലെ തകര്‍ന്നു വീണത്.

Update: 2022-03-22 04:55 GMT

ബെയ്ജിങ്: ചൈനയിലെ വിമാനാപകടത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്. അപകട സ്ഥലത്തേക്ക് രക്ഷാസംഘത്തെ അയച്ചതായി ചൈനീസ് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 132 യാത്രക്കാരുമായി പോയ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ഇന്നലെ തകര്‍ന്നു വീണത്.

കുന്‍മിങ്ങില്‍നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള യാത്രാമധ്യേ വുഷു നഗരത്തിന്റെ സമീപത്തുള്ള മലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അറിയിച്ചു. ആവശ്യപ്പെട്ടാല്‍ ചൈനയുടെ അന്വേഷണത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് അനുശോചനം രേഖപ്പെടുത്തി.

Tags: