ലോകത്ത് ഇതുവരെ 780 മങ്കി പോക്സ് കേസുകളെന്ന് ലോകാരോഗ്യ സംഘടന
കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, കോംഗോ, ഗബോൺ, ഘാന, കോട്ട് ഡി ഐവോർ, ലൈബീരിയ, നൈജീരിയ, സിയറ ലിയോൺ എന്നിവയാണ് മങ്കി പോക്സ് കണ്ടെത്തിയ രാജ്യങ്ങൾ.
ജനീവ: മേയ് 13 മുതൽ ജൂൺ രണ്ടു വരെ 27 രാജ്യങ്ങളിൽ 780 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, കോംഗോ, ഗബോൺ, ഘാന, കോട്ട് ഡി ഐവോർ, ലൈബീരിയ, നൈജീരിയ, സിയറ ലിയോൺ എന്നിവയാണ് മങ്കി പോക്സ് കണ്ടെത്തിയ രാജ്യങ്ങൾ.
നിലവിൽ പശ്ചിമാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങൾ കാമറൂണും നൈജീരിയയുമാണ്. 2022 ജനുവരി മുതൽ ജൂൺ ഒന്നുവരെ 1408 സംശയാസ്പദ കേസുകളും നാലു സ്ഥിരീകരിച്ച കേസുകളും 66 മരണങ്ങളുമാണ് റിപോർട്ട് ചെയ്തത്.