സ്‌ഫോടനം: ബെയ്‌റൂത്തിന് സഹായഹസ്തവുമായി ലോകാരോഗ്യസംഘടന

500 പേര്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിനാവശ്യമായ സാധനങ്ങളും 500 പേര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും ലോകാരോഗ്യസംഘടന ബെയ്‌റൂത്തിലേക്ക് എത്തിച്ചുനല്‍കും.

Update: 2020-08-05 03:46 GMT

ബെയ്‌റൂത്ത്: 78 ഓളം പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അത്യുഗ്രസ്‌ഫോടനത്തിന് പിന്നാലെ ബെയ്‌റൂത്തിന് സഹായം വാഗ്ദാനം ചെയ്ത് ലോകാരോഗ്യസംഘടന രംഗത്ത്. 500 പേര്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിനാവശ്യമായ സാധനങ്ങളും 500 പേര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും ലോകാരോഗ്യസംഘടന ബെയ്‌റൂത്തിലേക്ക് എത്തിച്ചുനല്‍കും.

ലോകാരോഗ്യസംഘടന വക്താവ് ഇനാസ് ഹമാം ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തരസഹായമാവശ്യപ്പെട്ട് ലെബനീസ് ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെന്നും ആവശ്യമായ കൂടുതല്‍ സഹായങ്ങള്‍ പിന്നാലെ ചെയ്തുനല്‍കുമെന്നുംം ഇനാസ് ഹമാം വ്യക്തമാക്കി. ലെബനനിലെ പ്രാദേശിക ഭരണകൂടവുമായി ലോകാരോഗ്യസംഘടന പ്രതിനിധികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: